ടെഹ്റാന്: പുതിയ രണ്ടു വനിതാ വൈസ് പ്രസിഡന്റുമാരെ ഇറാനിൽ നിയമിച്ചു. ഇറാന് പ്രസിഡന്റ് ഹസന് റുഹാനിയാണ് നിയമനം നടത്തിയത്. മസുമെ എബ്തകർ, ലയാ ജോന്ദി എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാര്‍. മസുമെ എബ്തകറിനു വനിതാ കാര്യവകുപ്പിന്റെ ചുമതലയും ലയാ ജോന്ദിക്ക് നിയമകാര്യവകുപ്പിന്റെ ചുമതലയുമാണ്.പൗരാവകാശ പ്രശ്നത്തില്‍ ഉപദേഷ്ടാവായി ഷഹിന്കോട്ട് മൗലാവെര്ദി എന്ന വനിതയെയും നിയമിച്ചു. ചൊവ്വാഴ്ച പ്രഖ്യാപിച്ച മന്ത്രിസഭയില്‍ വനിതാ പ്രാതിനിധ്യമില്ലാത്തതിന്റെ പേരില്‍ വിമര്‍ശനം ഉയർന്നതാണ് നടപടിക്കു കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Post Your Comments