Latest NewsIndia

ദോക്​ലാമിനു സമീപത്തെ ഗ്രാമങ്ങളില്‍ നിന്ന്​ പ്രദേശവാസികളെ​ സൈന്യം ഒഴിപ്പിക്കുന്നു.

ന്യൂഡല്‍ഹി: ഇന്ത്യ-ഭൂട്ടാന്‍-ചൈന ട്രൈജംങ്​ഷനായ ദോക്​ലാമിനു സമീപമുള്ള ഗ്രാമങ്ങളില്‍ നിന്ന്​ പ്രദേശവാസികള്‍ ഒഴിഞ്ഞു പോകണമെന്ന്​ ഇന്ത്യന്‍ ​സൈന്യം. ഇത് സംബന്ധിച്ച നാട്ടുകാര്‍ക്ക് സൈന്യം നിര്‍ദേശം നല്‍കി. നൂറിലേറെ പേരാണ് ദോക്​ലാമില്‍ നിന്ന്​ 35 കിലോമീറ്റര്‍ മാത്രം അകലെയുള്ള നതാങ്​ ഗ്രാമത്തില്‍ താമസിക്കുന്നത്. ഇവരോട് ഉടന്‍ തന്നെ ഒഴിയണമെന്ന് അടിയന്തര നിര്‍ദേശമാണ് സൈന്യം നല്‍കിയിരിക്കുന്നത്. പ്രദേശത്ത് സൈന്യം ക്യാംപ് ചെയ്യുന്നുണ്ട്. പ്രശ്​നങ്ങള്‍ ഉണ്ടായാല്‍ നാട്ടുകാരുടെ മരണം ഒഴിവാക്കുന്നതിനാണ്​ പ്രദേശവാസികളെ ഒഴിപ്പിക്കുന്നത് എന്നാണു വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button