
ന്യൂഡല്‍ഹി : ദക്ഷിണ കൊറിയയില്‍ നിന്ന് ഇന്ത്യയിലേയ്ക്കുള്ള സ്വര്‍ണത്തിന്റെ ഒഴുക്കിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കുന്നു. ഇന്ത്യയിലേയ്ക്ക് ഇറക്കുമതി അഞ്ചിരട്ടി ആയതാണ് സര്‍ക്കാര്‍ പരിശോധിയ്ക്കുന്നത്. ഇന്ത്യയും കൊറിയയും തമ്മില്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ നിലവിലുള്ളതിനാല്‍ കസ്റ്റംസ് തീരുവ നല്‍കാതെ അവിടെനിന്നു സ്വര്‍ണം ഇറക്കുമതി ചെയ്യാം. ആകെ 3% ജിഎസ്ടി മാത്രമേ ബാധകമാകൂ എന്നു വന്നതോടെ ഇറക്കുമതി കുതിക്കുകയായിരുന്നെന്നാണു വിലയിരുത്തല്‍.
ജൂലൈ ഒന്നു മുതല്‍ ഈ മാസം മൂന്നുവരെ 33.86 കോടി ഡോളറിന്റെ (2200 കോടി രൂപ) സ്വര്‍ണം കൊറിയയില്‍ നിന്നെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 7.05 കോടി ഡോളറിന്റെ (458 കോടി രൂപ) സ്വര്‍ണം ഇറക്കുമതി നടന്ന സ്ഥാനത്താണിത്.
സ്വതന്ത്ര വ്യാപാരക്കരാര്‍ ഉണ്ടെങ്കിലും ഇത്തരം അനിയന്ത്രിത ഇറക്കുമതിക്കു തടയിടാന്‍ ഇന്ത്യയ്ക്കു കഴിയുമെന്നു ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ‘സംരക്ഷിക്കാനുള്ള നികുതി’ ഈടാക്കുന്നതടക്കമുള്ള നടപടികള്‍ ആലോചനയിലുണ്ട്. സ്വതന്ത്ര വ്യാപാരക്കരാറുള്ള മറ്റു രാജ്യങ്ങളില്‍നിന്നും ഇതുപോലെ സ്വര്‍ണമൊഴുകാനുള്ള സാധ്യത സര്‍ക്കാര്‍ തള്ളിക്കളയുന്നില്ല.
Post Your Comments