വീഡിയോ കാണുന്നതിനും ഷെയര്‍ ചെയ്യുന്നതിനുമായി ഫേസ്ബുക്ക് വാച്ച് അവതരിപ്പിച്ചു. ഗൂഗിളിന്റെ വീഡിയോ സ്ട്രീമിങ് സംവിധാനമായ യൂട്യൂബുമായി ഫേസ്ബുക്ക് വാച്ചിന് ഏറെ സമാനതകളുണ്ട്. മൊബൈല്‍, ഡെസ്ക്ടോപ്, ലാപ്ടോപ്, ടെലിവിഷന്‍ ആപ്പുകളിലും വാച്ച് ലഭ്യമാവും.
ആദ്യഘട്ടത്തില്‍ അമേരിക്കയില്‍ മാത്രമാണ് വാച്ച് ലഭ്യമാവുക. പിന്നീട് മറ്റുള്ള രാജ്യങ്ങളിലും ലഭ്യമാകും. ലൈവ് ആയും റെക്കോര്‍ഡ് ചെയ്തും വാച്ച് വഴി വീഡിയോ പരിപാടികള്‍ സ്ട്രീം ചെയ്യാനാകും. പുതിയ സംവിധാനം അവതരിപ്പിക്കുക വഴി യൂട്യൂബ് ഉപഭോക്താക്കളെ തങ്ങളിലേക്ക് ആകർഷിക്കുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം.
Post Your Comments