
ബെയ്ജിംഗ്: ഇന്ത്യൻ സൈനികർ ഡോക ലായിൽ ഉള്ളതായി ചൈന. ബുൾഡോസറുമായി ഇന്ത്യയുടെ 53 സൈനികർ അവിടെ ഇപ്പോഴും ഉണ്ട്. ചെെനീസ് അതിർത്തിയിൽ ഇന്ത്യൻ സൈനികർ ആതിക്രമിച്ചു കടന്നതാണെന്നു ചെെന ആരോപിച്ചു. അതിനാൽ ഇന്ത്യൻ സെെനികർ അതിർത്തിയിൽനിന്നു പിൻമാറണമെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. മേഖലയിൽ ചൈന റോഡ് നിർമാണം തുടങ്ങിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. സൈന്യത്തെ പിൻവലിക്കാതെ ഇന്ത്യയുമായി ചർച്ചയ്ക്കില്ലെന്ന് ചെെന അറിയിച്ചു.
Post Your Comments