Latest NewsIndia

ഹൈദരാബാദ്​ സ്​ഫോടന കേസ്​ ; എല്ലാ പ്രതികളെയും വെറുതെ വിട്ടു.

ഹൈദരാബാദ്​: 2005ലെ ഹൈദരാബാദ്​ ചാവേര്‍ ബോംബ്​ സ്​ഫോടന കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടു. ഹൈദരാബാദ്​ മെട്രോപൊളിറ്റന്‍ സെഷന്‍സ്​ കോടതിയുടേതാണ്​ നടപടി. തെളിവുകളുടെ അഭാവത്തിലാണ് കോടതി നടപടി ഉണ്ടായത്. 2005 ഒക്​ടോബര്‍ 12നായിരുന്നു സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ ഒരു ഹോംഗാര്‍ഡ്​ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തിരുന്നു.

അബ്​ദുള്‍ സഹീദ്​, അബ്​ദുള്‍ കലീം, ഷക്കീല്‍, സയിദ്​ ഹാജി, അജ്​മല്‍ അലി ഖാന്‍, അസ്​മാത്​ അലി, മഹമൂദ്​ ബറൂദവാല, ഷെയ്​ഖ്​​ അബ്​ദുള്‍ കാജ, നഫീസ്​ ബിശ്വാസ്​,ബിലൗദീന്‍ എന്നിവരാണ്​ കേസിലെ പ്രതികള്‍. ഭീകര സംഘടനയായ ഹര്‍കതുല്‍ ജിഹാദ്​-ഇ-ഇസ്​ലാമി എന്ന സംഘടനയാണ്​ സ്​ഫോടനത്തിന്​ പിന്നിലെന്ന് പ്രത്യേക അന്വേക്ഷണ സംഘം കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button