കെ.ടി.എമ്മിനു പിന്നാലെ ബ്രിട്ടീഷ് സൂപ്പര്‍ ബൈക്ക് നിര്‍മാണ കമ്പനിയായ ട്രയംഫുമായി ബജാജ് കൈകോർക്കാൻ ഒരുങ്ങുന്നു. ആഗോള വിപണിയിൽ ലക്‌ഷ്യം വെച്ച് മിഡ്-കപ്പാസിറ്റി മോട്ടോര്‍ ബൈക്കുകളായിരിക്കും ഇരു കമ്പനികളും ചേർന്ന് നിർമിക്കുക. ഇറ്റാലിയന്‍ മോട്ടോര്‍ ബൈക്ക് ബ്രാന്‍ഡായ ഡുക്കാട്ടിയെ ബജാജ് ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾ നില നിൽക്കവെയാണ് ട്രയംഫുമായി കൈകോർക്കുമെന്ന റിപ്പോർട്ട് പുറത്ത് വന്നത്.
വികസ്വര രാജ്യങ്ങളിലെ വിപണി ലക്ഷ്യമിട്ട് 400 മുതല്‍ 800 സി.സി. വരെയുള്ള ബൈക്കുകളായിരിക്കും ഇരു കമ്പനികളും ചേര്‍ന്ന് നിര്‍മിക്കുക. നിലവില്‍ 675 സി.സി.ക്ക് മുകളിലുള്ള ബൈക്കുകളാണ് ട്രയംഫ് നിർമിക്കുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയില്‍ ശക്തമായ സാന്നിധ്യമാകാന്‍ ട്രയംഫ് പ്രാദേശിക അസംബ്ലിങ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
ഓസ്ട്രിയന്‍ മോട്ടോര്‍ സൈക്കിള്‍ കമ്പനിയായ കെ.ടി.എമ്മില്‍ ബജാജിന് 48 ശതമാനം ഓഹരി പങ്കാളിത്തം കൈവന്നതോടെ കെ.ടി.എമ്മിന്റെ വാര്‍ഷിക വില്പന കുതിച്ചുയര്‍ന്നിരുന്നു. ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബൈക്കുകള്‍ കയറ്റിയയയ്ക്കുന്നുണ്ട്. ട്രയംഫുമായുള്ള പങ്കാളിത്തത്തോടെ ബജാജിന്റെ ആഗോള ബിസിനസ് കൂടുതല്‍ ശക്തമാകുകയും ആഗോള തലത്തില്‍ മുന്‍നിര ബൈക്ക് നിര്‍മാണ കമ്പനികള്‍ക്കൊപ്പമെത്താൻ ഈ കൂട്ടുകെട്ട് ഗുണകരമാകുകയും ചെയ്യും.
Post Your Comments