
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഗുജറാത്തില്‍ ഭരണം പിടിക്കുമെന്ന് മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍. ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തന്ത്രങ്ങള്‍ മറികടന്ന് വിജയം നേടിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അവകാശവാദം. അധികാരം വിട്ടൊഴിയാന്‍ രാജ്യത്തെ യുവാക്കള്‍തന്നെ ബി.ജെ.പിയോട് ആവശ്യപ്പെടുമെന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെയും അഹമ്മദ് പട്ടേല്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ജന്ദര്‍മന്തറില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Post Your Comments