ന്യൂ ഡൽഹി ; വിമാനത്തിൽ മാംസാഹാരം നിര്‍ത്തലാക്കി പ്രമുഖ എയർലൈൻസ് ലാഭിച്ചത് പത്തു കോടി രൂപ. എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകളിലെ ഇക്കണോമി ക്ലാസില്‍ മാംസാഹാരം നിര്‍ത്തിയതോടെയാണ് പത്തു കോടി രൂപ പ്രതിവർഷം ലഭിക്കാൻ കമ്പനിക്ക് സാധിച്ചത്.
പണം ലാഭിക്കാനും മാലിന്യം കുറയ്ക്കാനും സസ്യാഹാരവുമായി മാറിപോകുന്നത് തടയാനുമാണ് മാംസാഹാരം ഒഴിവാക്കിയതെന്ന് വ്യോമയാന വകുപ്പ് സഹമന്ത്രി ജയന്ത് സിന്‍ഹ ഇന്നലെ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. എയര്‍ ഇന്ത്യയുടെ വര്‍ധിച്ച ചെലവുകള്‍ കുറയ്ക്കാന്‍ മറ്റു നടപടികളും എടുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Post Your Comments