
മുംബൈ: രൂപയുടെ മൂല്യം തുടര്‍ച്ചയായി ഉയരുന്നു. തുടര്‍ച്ചയായ ഇടിവിനു ശേഷമാണ് രൂപയുടെ മൂല്യം തുടര്‍ച്ചയായി ഉയരുന്നത്. ചൊവ്വാഴ്ചത്തെ വ്യാപരത്തില്‍ ഡോളറിനെതിരെ രൂപ 17 പൈസയുടെ നേട്ടമുണ്ടാക്കി. ഒരു ഡോളറിനു 63.33 രൂപ എന്ന നിലയിലാണ് വ്യപാരം അവസാനിപ്പിച്ചത്. കോര്‍പ്പറേറ്റുകളും മറ്റും വലിയ തോതില്‍ ഡോളര്‍ വിറ്റഴിച്ചതാണ് രൂപയുടെ മൂല്യം ഉയരാന്‍ കാരണമായത്.
Post Your Comments