തിരുവനന്തപുരം: തക്കാളിക്കു പിന്നാലെ ഉള്ളിക്കും വില കുതിച്ചുയര്‍ന്നിട്ടും സര്‍ക്കാര്‍ ഞങ്ങള്‍ ഒന്നും അറിഞ്ഞില്ലെന്ന രീതിയിലാണ് പ്രതികരിക്കുന്നത്. 80 എത്തിനില്‍ക്കുകയാണ് ഉള്ളി വില. എന്നിട്ടും സംസ്ഥാനത്ത് വിലക്കയറ്റമില്ലെന്നാണ് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ പറയുന്നത്.
അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും വില കുറഞ്ഞുവെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. പച്ചക്കറി വില മാത്രമാണ് അല്‍പം ഉയര്‍ന്നത്. പച്ചക്കറി വില കൂടിയത് കാലവസ്ഥ വ്യതിയാനം മൂലമാണെന്നും എങ്കിലും വില വന്‍തോതില്‍ കൂടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം മൂലം പൊറുതിമുട്ടുന്നുവെന്ന വാദം ശരിയല്ല. ഓണത്തിന് 1,470 ഓണച്ചന്തകളും 2,000 പച്ചക്കറി ചന്തകളും തുറക്കും.
ഓണത്തിന് വിലക്കയറ്റം ഉണ്ടാകില്ലെന്നും വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മുന്‍കരുതലെടുത്തുവെന്നും തിലോത്തമന്‍ സഭയെ അറിയിച്ചു.
Post Your Comments