CinemaMovie SongsBollywoodEntertainmentMovie Gossips

ആ ഇരട്ടകളുടെ തിരക്കഥയില്‍ പഴയ സൗഹൃദം തിരിച്ചുപിടിക്കാന്‍ കരണ്‍ ജോഹറും കജോളും

വര്‍ഷങ്ങളുടെ പഴക്കമുള്ള ബോളിവുഡ് സൗഹൃദമായിരുന്നു കരണ്‍ ജോഹറിന്റേയും കജോളിന്റേയും. നിരവധി ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു ഇവരുടേത്. എന്നാല്‍ കരണും കജോളിന്റെ ഭര്‍ത്താവ് അജയ് ദേവഗണും തമ്മിലുള്ള അകല്‍ച്ച ഇവരുടെ സൗഹൃദം തകര്‍ത്തു. ‘ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയ്’ എന്ന തന്റെ പുസ്തകത്തില്‍ ബോളിവുഡിലെ സൗഹൃദങ്ങളെക്കുറിച്ചും തനിക്കുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും കരണ്‍ ജോഹര്‍ മനസ്സുതുറന്നിരുന്നു. കാജോളുമായുള്ള സൗഹൃദത്തെക്കുറിച്ചും വ്യക്തമാക്കിയിരുന്നു. ഇനിയൊരിക്കലും അവരുമായി ബന്ധം ഉണ്ടാകില്ല. താന്‍ വളരെ സ്വകാര്യമായി പറഞ്ഞ കാര്യം അവര്‍ മറ്റുള്ളവരോട് പറഞ്ഞെന്നും, കജോളിന്റെ ഭര്‍ത്താവുമായുള്ള പ്രശ്നത്തില്‍ കരണിനെ കാജോള്‍ അവിശ്വസിച്ചെന്നും കരണ്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഏറെ നാളത്തെ പിണക്കത്തിന് കട്ട് പറഞ്ഞ് പരസ്പരം കൈ കോര്‍ക്കുകയാണ് കരണ്‍ ജോഹറും കജോളുമെന്നു സൂചന. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കരണിന്റെ ഇരട്ട കുട്ടികളായ യാഷിന്‍്റെയും റൂഹിയുടേയും ചിത്രം കാജോള്‍ ലെെക്ക് ചെയ്തു. തൊട്ടു പിറകെ ഇന്‍സ്റ്റഗ്രാമില്‍ കരണ്‍ കജോളിനെ ഫോളോ ചെയ്യാനും തുടങ്ങി. പിണക്കം മാറി ഇരുവരും അടുക്കുന്നതിന്റെ സൂചനയായാണ്‌ ബോളിവുഡ് ഇതിനെ കാണുന്നത്.

കൂടാതെ കജോളിന്റെ ജന്മദിനത്തില്‍ സംഘടിപ്പിച്ച പാര്‍ട്ടിക്ക് കരണിനെ ക്ഷണിച്ചിരുന്നു. ഈ സ്വകാര്യ പരിപാടിക്കിടെ ഇരുവരും കെട്ടിപ്പിടിച്ച്‌ തങ്ങളുടെ പിണക്കങ്ങള്‍ മറന്നുവന്നു ഫിലിം ഫെയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button