ദ്രോണാചാര്യര്‍ ഏകലവ്യന്റെ പെരുവിരല്‍ മുറിച്ചതടക്കം ഒരുപാട് കഥകള്‍ നാം കേട്ടിട്ടുണ്ട്. അമ്പെയ്ത്തിന് പ്രധാനമായി വേണ്ട കാര്യങ്ങളാണ് കൈവിരലുകളും സൂക്ഷ്മമായ നിരീക്ഷണങ്ങളും. ഇത് രണ്ടും പൂര്‍ണതയിലല്ലെങ്കില്‍ അമ്പെയ്ത്തിനെ പറ്റി നമുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല.
ഒരുപാട് അഭിമാനത്തോടെയെ 34 കാരനായ മാറ്റസ് സ്റ്റട്‌സ്മാന്‍ എന്ന അമേരിക്കക്കാരനെ കുറിച്ച് ഓര്‍ത്തെടുക്കാനാകൂ. പാരാഒളിമ്പിക്‌സില്‍ ആര്‍ച്ചറിയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കൃത്യമായ ഷോട്ടിനുള്ള ലോകറെക്കോഡ് സ്വന്തമാക്കിയ ആളാണ് ഇദ്ദേഹം. തന്റെ ബലഹീനതയെ മറന്ന് ജീവിതത്തില്‍ തനിക്ക് ചെയ്യാന്‍ ആകുന്നതെന്തോ അത് ചെയ്യാന്‍ മനസ് വെമ്പിതുടങ്ങിയകാലം അദ്ദേഹം ഇഷ്ടവിനോദമായ അമ്പെയ്ത്തിലേക്ക് ശ്രദ്ധതിരിച്ചു. സ്വയം കഷ്ടപ്പെട്ട് എല്ലാ പ്രതിസന്ധികളെയും അഭിമുകീകരിച്ച് അമ്പെയ്ത്തില്‍ വിജയങ്ങള്‍ എയ്തി വീഴ്ത്തി.
ജീവിതത്തിലേക്ക് ഒരാള്‍ കൂട്ടിനായി കടന്നുവന്നപ്പോള്‍ ഇനിയും ഒട്ടേറെ ദൂരം തനിക്ക് പിന്നിടാനുണ്ടെന്ന് മനസ്സിലാക്കി. പ്രണയ സാഫല്യത്തില്‍ രണ്ടു കുഞ്ഞുങ്ങള്‍ പിറന്നു.മൈ ഫ്രേം ടു ഒളിമ്പ്യ എന്ന ഡോക്യുമെന്ററി ഫിലിമിലൂടെ അദ്ദേഹത്തിന്റെ ജീവിതത്തെ തുറന്നുകാട്ടി. 2022 ല്‍ വരുന്ന ഒളിമ്പിക്‌സില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ അദ്ദേഹം.
Post Your Comments