Latest NewsIndiaNews

ഐ.എ.എസ് ഓഫീസറുടെ ലീലകള്‍ വാട്സ് ആപ്പില്‍ വൈറല്‍: പണി പോയി

ശ്രീനഗര്‍•ഐ.എ.എസ് ഉദ്യോഗസ്ഥന്റെ അശ്ലീല ചിത്രങ്ങള്‍ വാട്സ്ആപ്പിലും മറ്റ് സാമൂഹ്യമാധ്യമങ്ങളിലും വൈറല്‍. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഐ.എ.എസ് ഉദ്യോഗസ്ഥനും ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുമായ നീരജ് കുമാറിനെ തലസ്ഥാനത്ത് നിന്നും സസ്പെന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥന്‍ രണ്ട് പെണ്‍കുട്ടികളോടൊപ്പം കിടക്കയില്‍ അടുത്ത് ഇടപഴകുന്ന ചിത്രങ്ങളും വീഡിയോയുമാണ്‌ പുറത്ത് വന്നത്.

സസ്പെന്‍ഡ് ചെയ്യപ്പെട്ട നീരജ് കുമാറിനെതിരെ അന്വേഷണം നടന്നുവരികയാണ്. ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട യുടന്‍ നടപടിയെടുത്തുവെന്നും ചിത്രങ്ങള്‍ യഥാര്‍ത്ഥമാണോ വ്യാജമാണോ എന്നറിയില്ലെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സത്യം കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗസ്റ്റ്‌ 5 നാണ് ചിത്രങ്ങളും വീഡിയോയും വാട്സ്ആപ്പില്‍ പുറത്തുവന്നത്. പിന്നീട് ഇത് ഫേസ്ബുക്ക്‌ അടക്കമുള്ള നവമാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു. ഏതോ ഹോട്ടല്‍ മുറിയില്‍ നിന്ന് എടുത്തവയാണ് ദൃശ്യങ്ങള്‍ എന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button