Latest NewsIndiaNews

നാത്തൂന്‍പോര് : യുവതി കുഞ്ഞുങ്ങളുമായി കനാലില്‍ ചാടി ജീവനൊടുക്കി

ആഗ്രഭതൃമതിയായ യുവതി രണ്ട് കുഞ്ഞുങ്ങളുമായി കനാലില്‍ ചാടി ജീവനൊടുക്കി. തിങ്കളാഴ്ച വൈകുന്നേരം ഫിറോസാബാദ് ജില്ലയിലെ ജസ്രാനയിലാണ് സംഭവം. ഇവരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

ജൂലി എന്ന് വിളിക്കുന്ന ഗൂഗ്ലി (25) ഇവരുടെ മക്കളായ രാചിത് (2), ഹര്‍ഷിത് (4) എന്നിവരോടൊപ്പം കനാലിന് കുറുകെയുള്ള പാലത്തില്‍ നിന്നും ചാടുകയായിരുന്നു.

മെയിന്‍പുരി സ്വദേശിനിയായ യുവതിയെ ജപ്പാര ഗ്രാമവാസിയായ ലഖ്‌വീര്‍ സിംഗ് വിവാഹം കഴിച്ചുകൊണ്ടുവന്നതാണ്. ട്രക്ക് ഡ്രൈവറായ ഇദ്ദേഹത്തിന്റെ അഭാവത്തില്‍ യുവതിയെ ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഞായറാഴ്ച യുവതി ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയൊന്നും എടുക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് ബന്ധു പറഞ്ഞു. ജൂലിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ ഇങ്ങനെയൊരു ദുരന്തം ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജസ്രാന സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മൊഹമ്മദ്‌ റിസ്വാന്‍, സര്‍ക്കിള്‍ ഓഫീസര്‍ സഞ്ജയ്‌ റെഡ്ഢി, സ്റ്റേഷന്‍ ഓഫീസര്‍ സഞ്ജയ് യാദവ് തുടങ്ങിയവര്‍ സംഭവ സ്ഥലത്തെത്തി. തിങ്കളാഴ്ച വൈകുന്നേരം തെരച്ചില്‍ നടത്തിയെങ്കിലും വെളിച്ചക്കുറവ് മൂലം നിര്‍ത്തിവയ്ക്കുകയായിരുന്നു. ചൊവ്വാഴ്ച സ്കൂബ ഡൈവിംഗ് ടീം അടക്കം തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹങ്ങള്‍ കണ്ടെത്താനായില്ല.

യുവതിയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് ഇടപെട്ട് കൌണ്‍സിലിംഗ് നടത്തി യുവതിയും ഭര്‍ത്താവിന്റെ സഹോദരിമാരും തമ്മിലുള്ള പ്രശ്നം പരിഹരിച്ചിരുന്നുവെന്ന് സര്‍ക്കിള്‍ ഓഫീസര്‍ സഞ്ജയ് കുമാര്‍ റെഡ്ഢി പറഞ്ഞു. പക്ഷെ, യുവതിയെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്താണെന്നുള്ള കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button