കോഴിമുട്ട തിന്നുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ ഒരു കോഴിമുട്ട മതി നിങ്ങളെ രോഗിയാക്കാന്‍. ഒരു ഡോക്യുമെന്ററിയിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഉള്ളത്. ദിവസവും ഒരു കോഴിമുട്ട കഴിക്കുന്നത് ദിവസവും അഞ്ച് സിഗരറ്റ് വലിക്കുന്നതിന് തുല്യമാണത്രേ.
ധാരാളമായി കൊഴുപ്പ് അടങ്ങിയിട്ടുള്ള മുട്ട കഴിച്ചാല്‍ കൊളസ്ട്രോള്‍ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് ക്രേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ എക്സിക്യൂട്ടീവ് ഡയറക്ടറായ അലക്സാന്‍ട്ര ഫ്രീമാന്‍ ദ ടൈംസ് മാഗസിനോട് വെളിപ്പെടുത്തിയത്. ഇത് വളരെയധികം വിവാദപരമായ വിഷയമാണെന്നും അദ്ദേഹം തന്നെ പറയുന്നുണ്ട്.
പ്രോസസ് ചെയ്ത റെഡ് മീറ്റ് കഴിച്ചാല്‍ 19 ശതമാനം ഡയബെറ്റിക്സ് വരാനുള്ള സാധ്യതയുണ്ടെന്നാണ് എന്‍ വൈസിയിലെ ഡയറ്റീഷന്‍ മേരി ജാന്‍ ഡെക്ട്രോയര്‍ ഡെയ്ലി മെയില്‍ മാഗസിനോട് പറഞ്ഞത്.
Post Your Comments