Latest NewsNewsIndia

വൻ വിലക്കിഴവുമായി ഇ–കൊമേഴ്സ് കമ്പനികളുടെ 72 മണിക്കൂർ ഓഫർ

ഇന്ത്യയിലെ രണ്ടു ഇ–കൊമേഴ്സ് കമ്പനികളുടെ 72 മണിക്കൂർ ഓഫർ വിൽപനയ്ക്ക് തുടക്കമായി. ആദ്യ ദിനം തന്നെ ഉപഭോക്താക്കളെ അദ്ഭുതപ്പെടത്തുന്ന ഓഫറുകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 70 ശതമാനം വരെയാണ് ചില ഉൽപന്നങ്ങൾക്ക് ഡിസ്കൗണ്ട് നൽകുന്നത്. കൂടാതെ ഡെബിറ്റ് കാർഡ് ക്യാഷ് ബാക്ക് ഓഫറും നല്‍കുന്നു. ഫ്ലിപ്കാർട്ടിന്റെ ബിഗ് ഫ്രീഡം വിൽപനയും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യ സെയിലും വരും ദിവസങ്ങളിൽ കൂടുതൽ ഓഫറുകൾ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

വൻതോതിലാണ് ഇലക്ട്രോണിക്സ്, ടെലിവിഷനുകൾ, സ്മാർട്ട്ഫോണുകൾ, അനുബന്ധ ഉൽപന്നങ്ങൾ എന്നിവയ്ക്ക് ഡിസ്കൗണ്ടുകൾ നൽകുന്നുണ്ട്. ഫാഷൻ വിഭാഗത്തിൽ ഫ്ലിപ്കാർട്ട് ചില ഉൽപന്നങ്ങൾക്ക് 70 ശതമാനം വരെ ഡിസ്കൗണ്ട് നൽകുന്നുണ്ട്. ഫ്ലിപ്കാർട്ടിൽ ലെനോവൊ K5 നോട്ട് സ്മാർട്ട്ഫോണിന് 50 ശതമാനം വിലക്കുറവിന്റെ ഓഫർ നൽകുന്നുണ്ട്. വൻ ഓഫർ വിലയ്ക്ക് റെഡ്മി നോട്ട് 4 വിൽക്കുന്നുണ്ട്. ചില ഉൽപന്നങ്ങൾ വാങ്ങുമ്പോൾ എക്സ്ചേഞ്ച് ഓഫറും നൽകുന്നുണ്ട്.

ആമസോൺ സ്മാർട്ട്ഫോണുകളിൽ 35 ശതമാനം വരെ ഓഫർ ചെയ്യുന്നു. ഹെഡ്സെറ്റുകളിലും ബ്ലൂടൂത്ത് ഹെഡ്സെറ്റുകളിലും പവർ ബാങ്കുകളിലും 40 ശതമാനം വരെ ഓഫർ ചെയ്യുന്നു. ഫാഷൻ, വീട്, അടുക്കള ഉപകരണങ്ങൾ എന്നിവയ്ക്ക് 70 ശതമാനം വരെ ഇളവ് ലഭിക്കും. മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ 50 ശതമാനം ഇളവിൽ വാങ്ങാവുന്നതാണ്. കൂടാതെ, സോഫ്റ്റ്‌വെയർ ഉത്പന്നങ്ങളിൽ 75 ശതമാനവും ടാബ്‌ലറ്റുകളിലും ക്യാമറകളിലും 45 ശതമാനവും പ്രിന്ററുകളും കാട്രിഡ്ജുകളിലുമായി 35 ശതമാനവും വിലകുറയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button