ജമ്മു: ജമ്മു കാശ്മീരിൽ സൈനികരും പ്രദേശവാസികളും തമ്മിലുള്ള സംഘർഷം എന്നും വാർത്തകളിൽ ഇടം പിടിക്കുന്ന ഒന്നാണ്. എന്നാൽ രക്ഷ ബന്ധൻ ഉത്സവത്തിന്റെ ഭാഗമായി സ്കൂൾ, കോളേജ് വിദ്യാർത്ഥിനികളും,ഗ്രാമവാസികളായ വനിതകളും സൈനിക ക്യാമ്പിലെത്തി സൈനികർക്ക് രാഖി കെട്ടി.
സൈനികരോടുള്ള സ്നേഹവും ബഹുമാനവും വെളിപ്പെടുത്താൻ വേണ്ടിയാണ് പൂഞ്ച് ജില്ലയിലെ വിദ്യാർത്ഥിനികൾ സൈനിക ക്യാമ്പിലെത്തി രാഖി ആഘോഷിച്ചതെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രദേശ വാസികൾക്ക് സൈനികരോടുള്ള മനോഭാവമാണ് ഇതിലൂടെ വെളിവാകുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു. സുചേടയിലെ അതിർത്തി പോസ്റ്റുകളിലും വിദ്യാർത്ഥിനികളുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും നേതൃത്വത്തിൽ രാഖി കെട്ടൽ ചടങ്ങ് നടന്നു.
Post Your Comments