
ലണ്ടൻ ; വേഗ റാണിയായി തോറി ബോവി. വനിതകളുടെ നൂറു മീറ്ററിലാണ് അമേരിക്കയുടെ തോറി ബോവി കിരീടം സ്വന്തമാക്കിയത്. പുരുഷ വിഭാഗത്തിൽ ബോൾട്ടിനെ പിന്നിലാക്കി അമേരിക്കയുടെ തന്നെ ജസ്റ്റിൻ ഗാറ്റ്ലിൻ കിരീടം സ്വന്തമാക്കിയിരുന്നു.
ആവേശം നിറഞ്ഞ പോരാട്ടത്തിൽ 10.85 സെക്കൻഡിലാണ് തോറി ബോവി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 10.86സെക്കൻഡിൽ ഫിനിഷ് ചെയ്ത ഐവറി കോസ്റ്റിന്‍റെ മാരി ജോസി താലു രണ്ടാം സ്ഥാനം കരസ്ഥമാക്കി.
Post Your Comments