ജി.എസ്.ടി നിലവില്‍ വന്നതോടെ ബാങ്കിങ് ഇടപാടുകള്‍ക്ക് ചെലവേറിയിരിക്കുകയാണ്. നേരത്തെ മിനിമം ബാലന്‍സ്, പണമിടപാട്, പണം പിന്‍വലിക്കല്‍ തുടങ്ങിയ ഇടപാടുകള്‍ക്ക് 15 ശതമാനമായിരുന്നു സേവന നികുതി. എന്നാല്‍, പുതിയ രീതി നിലവില്‍ വന്നതോടെ ഇത് 18 ശതമാനത്തിലെത്തി.
യു.പി.ഐ. യുടെ മൊബൈല്‍ ആപ്പ് വഴി ബാങ്ക് ചാര്‍ജുകളില്‍ നിന്നും രക്ഷനേടാന്‍ കഴിയും. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ.) പുറത്തിറക്കിയ യു.പി.ഐ. വാലറ്റ് ഉപയോഗിച്ച് അധിക ചാര്‍ജ് ഒഴിവാക്കി ഇടപാടുകള്‍ സുഖമായി നടത്താവുന്നതാണ്.
റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍.ടി.ജി.എസ്.), നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍.ഇ.എഫ്.ടി.), ഇമ്മീഡിയേറ്റ് പേയ്മെന്റ് സര്‍വീസ് (ഐ.എം.പി.എസ്.) എന്നിവയിലൂടെ സാധാരണ എല്ലാവരും ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇതിനെല്ലാം ബാങ്ക് ചാര്‍ജ് ഈടാക്കുന്നുണ്ട്. മാത്രമല്ല ഐ.എം.പി.എസ്. ഇടപാടിന് വിവിധ ബാങ്കുകള്‍ക്ക് വ്യത്യസ്ത നിരക്കാണ്. ചെറിയ തുകകള്‍ മാറ്റി നിര്‍ത്തിയാല്‍ ഐ.എം.പി.എസ്സിന്റെയും എന്‍.ഇ.എഫ്.ടി.യുടെയും നിരക്കുകള്‍ ഏകദേശം ഒരുപോലെയാണ്. 10,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് എന്‍.ഇ.എഫ്.ടി. യിലാണ് ഐ.എം.പി.എസ്സിനേക്കാള്‍ ചാര്‍ജ് കുറവ്. യു.പി.ഐ.യുടെ മൊബൈല്‍ ആപ്പും ഭീം ആപ്പും. യു.പി.ഐ. വഴി പണം അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത് ഇപ്പോള്‍ സൗജന്യമാണ്. ഓണ്‍ലൈനായോ ഓഫ് ലൈനായോ ഇത് ഉപയോഗിക്കാം.
ഇതിനായി ആദ്യം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും യു.പി.ഐ. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക, മൊബൈല്‍ നമ്ബറിലൂടെ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക, ബാങ്ക് അക്കൗണ്ട്് ലിങ്ക് ചെയ്യുക, പിന്നെ വെര്‍ച്വല്‍ പേയ്മെന്റ് വിലാസം (വി.പി.എ.) ഉണ്ടാക്കുക. തുടര്‍ന്ന് ഇതുപയോഗിച്ച് ഒരു ലക്ഷം രൂപ വരെ ചാര്‍ജ് കൂടാതെ ഏതു ബാങ്കില്‍ നിന്നും ഏതു ബാങ്കിലേക്കും ഇടപാട് നടത്താം. ബാങ്കുകളും ഇടപാടുകള്‍ നടത്തുന്നതിനായി വിവിധ തരത്തിലുള്ള ഡിജിറ്റല്‍ വാലറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. പല ബാങ്കുകളും സൗജന്യമായാണ് നിലവില്‍ ഈ സേവനം ലഭ്യമാക്കുന്നത്.
Post Your Comments