ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പ് ഇതുവരെ 11.44 പാൻ കാർഡുകൾ റദ്ദാക്കി. വ്യാജ പാന്‍ കാര്‍ഡുകളും ഒന്നിലധികം പാന്‍ കാര്‍ഡുകളും കണ്ടെത്തി റദ്ദാക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്.
നിങ്ങളുടെ പാന്‍ ഇപ്പോഴും സാധുവാണോയെന്ന് എങ്ങനെ നോക്കാം;
ഇന്‍കംടാക്സ് ഇ-ഫയലിങ് വെബ് സൈറ്റ് സന്ദര്‍ശിച്ചശേഷം ഹോം പേജിലെ നോ യുവര്‍ പാന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.തുടർന്ന് പേര്, ജനന തിയതി, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക. മൊബലില്‍ ലഭിക്കുന്ന ഒടിപി സൈറ്റില്‍ ചേര്‍ക്കുമ്പോൾ പാന്‍ കാര്‍ഡ് സാധുവാണെങ്കില്‍ ‘ആക്ടീവ്’ എന്ന് കാണിക്കും. ഈ വിവരങ്ങളുമായി ബന്ധപ്പെട്ട് ഒന്നിലധികം പാന്‍ ഉണ്ടെങ്കില്‍, കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടും.പാൻ കാർഡ് ആധാറുമായി 2017 ഡിസംബറോടെ ലിങ്ക് ചെയ്‌തില്ലെങ്കിൽ പാൻ കാർഡ് അസാധുവാകും.
Post Your Comments