KeralaLatest NewsNews

അകാലമരണം സംഭവിച്ചാല്‍ നഷ്ടപരിഹാരം കിട്ടാന്‍ ഗോമാംസം കയ്യില്‍ കരുതേണ്ട ഗതികേട് : കെ പി ശശികല

കൊട്ടാരക്കര : അകാലമരണം സംഭവിച്ചാല്‍ നഷ്ടപരിഹാരം കിട്ടാന്‍ ഗോമാംസം കയ്യില്‍ കരുതേണ്ട ഗതികേടെന്ന് കെ പി ശശികല. മഹിളാഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ സമാപനയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു. വെട്ടേറ്റു മരിച്ച തിരുവനന്തപുരത്തുകാരന്‍ രാജേഷിന്റെ കുടുംബത്തിനു ധനസഹായം നല്‍കിയില്ലെങ്കിലും ഹരിയാനയില്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ച യുവാവിന് 10 ലക്ഷം പ്രഖ്യാപിച്ചവരാണ് കേരളം ഭരിക്കുന്നത്‌.

ഇവരോട് കടക്കൂ പുറത്ത് എന്ന് പറയാനുള്ള ആര്‍ജവം കാണിക്കാന്‍ കേരളത്തിലെ ഹിന്ദു അമ്മമാര്‍ രംഗത്തിറങ്ങണം. സ്ത്രീ എന്ന് പറഞ്ഞാല്‍ പീഡിപ്പിക്കപ്പെടാന്‍ ഉള്ളതാണെന്ന് സ്ഥിതിയിലേക്കാണ് കേരളത്തിന്റെ പോക്കെന്നും അവര്‍ പറഞ്ഞു. സമ്മേളനത്തിന്റെ സമാപനം കുറിച്ച് നൂറുകണക്കിന് അമ്മമാരുടെ പ്രകടനം നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button