KeralaLatest NewsNewsBusiness

ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സു​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ

കൊ​ല്ലം: രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം മി​ത​മാ​യ വില​യ്ക്ക് ന​ല്‍കി​യി​രു​ന്ന ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സു​ക​ള്‍ അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ. ജി​എ​സ്ടി നികുതി 12 ശ​ത​മാ​ന​മാ​യി വ​ര്‍ധി​ച്ച​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണം. പ്ര​തി​വ​ര്‍ഷം 34 ല​ക്ഷം രൂ​പ നി​കു​തി ന​ല്‍കി​യി​രു​ന്നി​ട​ത്ത് ഇ​പ്പോ​ള്‍ 8.5 കോ​ടി​രൂ​പ​യോ​ള​മാ​ണ് നി​കു​തി​യാ​യി ന​ൽ​കേ​ണ്ട​ത്. ഇതിനായുള്ള പണം കോ​ഫി ഹൗ​സു​ക​ളു​ടെ വ​രു​മാ​ന​ത്തി​ല്‍ നി​ന്നും ക​ണ്ടെ​ത്ത​ണം.

ഇ​തേ തു​ട​ര്‍ന്ന് ആവശ്യ ​സാ​ധ​ന​ങ്ങ​ള്‍ക്ക് വി​ല​കൂ​ട്ടാ​ന്‍ അ​ധി​കൃ​ത​ർ നി​ര്‍ബ​ന്ധി​ത​മാ​യി . 40 രൂ​പ​യാ​യി​രു​ന്ന ഉ​ച്ച​യൂ​ണി​ന് ഇപ്പോള്‍ 45രൂ​പ​യാണ്. സാ​ധ​ന​ങ്ങ​ള്‍ക്ക് വി​ല​കൂ​ടി​യ​തോ​ടെ ഹോ​ട്ട​ലി​ലെ​ത്തി​യി​രു​ന്ന സ്ഥി​രം ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എണ്ണം കുറഞ്ഞ് തുടങ്ങി. ഇ​ത് ബി​സി​ന​സി​നെ കാ​ര്യ​മാ​യി ബാ​ധി​ച്ചു. സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന കോ​ഫി ഹൗ​സി​ന്‍റെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ ജി​എ​സ്ടി​യി​ല്‍ ഇ​ള​വ് ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇപ്പോള്‍ അ​ധി​കൃ​ത​ര്‍. ഇത്​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന് കോ​ഫി ഹൗ​സ് അ​ധി​കൃ​ത​ര്‍ നി​വേ​ദ​നം ന​ല്‍കും. ക​ഴി​ഞ്ഞ​വ​ര്‍ഷം വരെയുള്ള വി​റ്റു​വ​ര​വ് 48 കോ​ടിയായിരുന്നു. ​വ​രു​മാ​ന​ത്തി​ല്‍ ഇ​ടി​വു​ണ്ടാ​യി​രി​ക്കു​ന്ന​തി​നാ​ല്‍ പ​ല യൂ​ണി​റ്റു​ക​ളും ഇപ്പോള്‍ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ലാ​ണ്. താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​ല്‍ ന​ല്ലൊ​രു​ശ​ത​മാ​നവും പി​രി​ഞ്ഞു​പോ​യി. പു​തു​താ​യി ആ​രം​ഭി​ച്ച ശാ​ഖ​ക​ളി​ല്‍ നി​ല​വി​ലു​ള്ള ശാ​ഖ​ക​ളി​ല്‍ നി​ന്നു ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച​തി​നാ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ജോ​ലി​ഭാ​രം വ​ര്‍ധി​ച്ചു. ഇ​തി​നാ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് ഇ​ന്ത്യ​ന്‍ കോ​ഫി​ഹൗ​സി​ന്‍റെ ഭ​ര​ണം അ​ഡ്മി​നി​സ്ട്രേ​റ്റ​റെ ഏ​ല്‍പ്പി​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button