ഗൂഗിൾ എൻജിനീയറുടെ കുറിപ്പ് ഇപ്പോൾ വിവാദമായിക്കൊണ്ടിരിക്കുകയാണ്. ഐ.ടി സ്ത്രീകൾക്ക് പറ്റിയ പണിയല്ലെന്നാണ് കുറിപ്പിൽ പറയുന്നത്. ഗൂഗിളില്‍ ലിംഗ സമത്വത്തിന്റെ ആവശ്യമില്ലെന്നാണ് ഗൂഗിളിലെ മുതിര്‍ന്ന സോഫ്റ്റ് വെയര്‍ എന്‍ജിനീയറുടെ കുറിപ്പിൽ പറയുന്നത്. ഗൂഗിളനകത്ത് തന്നെ വലിയ വിമര്‍ശനത്തിന് വഴിവെച്ചിരിക്കുന്നത് ലിംഗ/ വര്‍ണ ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായുള്ള ഗൂഗിളിന്റെ പദ്ധതികളെ വിമര്‍ശിച്ചുകൊണ്ടുള്ള എന്‍ജിനീയറുടെ കുറിപ്പാണ്.
” ജോലിസ്ഥലത്തെ പക്ഷപാതിത്വമോ വിവേചനമോ അല്ല സാങ്കേതിക രംഗത്ത് സ്ത്രീ സാന്നിധ്യം കുറവാകുന്നതിന് കാരണം. ആണും പെണ്ണും തമ്മിലുള്ള ശാരീരിക മാനസിക പ്രത്യേകതകളാണ്. ലിംഗവിവേചനം എന്ന തരത്തില്‍ അതിനെ വ്യാഖ്യാനിക്കുന്നത് അവസാനിപ്പിക്കണ”മെന്ന് കുറിപ്പിൽ പറയുന്നു. ഗൂഗിള്‍സ് ഐഡിയോളജിക്കല്‍ എക്കോ ചേമ്പര്‍’ എന്ന് പേരിട്ടിരിക്കുന്ന കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
സാമൂഹ്യരംഗത്തോ കലാരംഗത്തോ പ്രവര്‍ത്തിക്കുന്നതാണ് സ്ത്രീകള്‍ക്ക് അഭികാമ്യമെന്നും പേരുവെളിപ്പെടുത്താത്ത ഈ ഗൂഗിള്‍ എന്‍ജിനീയര്‍ അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നുണ്ട്. പത്ത് പേജുകളുള്ള ഈ കുറിപ്പിന്റെ പൂര്‍ണരൂപം ഗിസ്മോഡോ ഡോട്ട് കോം പുറത്തുവിട്ടിട്ടുണ്ട്.
വലിയ പ്രതിഷേധമാണ് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളടങ്ങിയ കുറിപ്പ് വാര്‍ത്തയായതോടെ ഈ കുറിപ്പിനെതിരെ ഉയര്‍ന്നത്. ഗൂഗിളിന്റെ ഡൈവേഴ്സിറ്റി ഇന്റഗ്രിറ്റി ആന്റ് ഗവേണന്‍സിന്റെ പുതിയ മേധാവി ഡാനിയേല്‍ ബ്രൗണ്‍ ഇതേ തുടര്‍ന്ന് വിശദീകരണവുമായി രംഗത്തെത്തി.
Post Your Comments