ഗുഡ്ഗാവ്: ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ മദ്യലഹരിയിൽ അച്ഛൻ രണ്ടു കുഞ്ഞുങ്ങളെ അടിച്ചു കൊന്നു. ഭാര്യയുമായുള്ള തര്‍ക്കത്തിനിടെയാണ് ഇഷ്ടിക കൊണ്ടുള്ള അടിയേറ്റ് അഞ്ചും രണ്ടും വയസു പ്രായമായ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടത്. മുകേഷ് യാദവ് എന്ന ആളാണ് ഈ ക്രൂര കൃത്യം ചെയ്തത്. ശനിയാഴ്ച രാത്രി മദ്യ ലഹരിയില്‍ വീട്ടിലെത്തിയ മുകേഷ് രാത്രി ഭക്ഷണത്തെ ചൊല്ലി ഭാര്യയുമായി വാക്ക് തർക്കം ഉണ്ടാക്കുകയായിരുന്നു.
ഇത് കണ്ടു പേടിച്ചിരുന്നു കുട്ടികളെ ഇയാൾ ഇഷ്ടിക കൊണ്ട് തലക്കടിച്ചു.കുട്ടികൾ ഈ ആക്രമണത്തിൽ മരണമടയുകയും ചെയ്തു. മദ്യ ലഹരിയിലായാല്‍ ഇയാല്‍ സ്ഥിരം ആക്രമകാരിയാണെന്ന് പ്രതിയുടെ ഭാര്യ സരോജവും അയൽവാസികളും പോലീസിനോട് പറഞ്ഞു. മക്കളെയും കൂട്ടി പുറത്തുപോകാൻ പറഞ്ഞാണ് ഇയാൾ സ്ഥിരം മർദ്ദനം. ഇയാളുടെ പേരിൽ കൊലക്കുറ്റം ചുമത്തിയതായി പോലീസ് അറിയിച്ചു.
Post Your Comments