ദുബായ്•വലിയ പെരുന്നാള്‍ പ്രമാണിച്ച് യാത്രക്കാര്‍ക്ക് ആകര്‍ഷകമായ ടിക്കറ്റ് നിരക്കുകളുമായി ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ് എയര്‍ലൈന്‍സ്. തെരെഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലേക്ക് ആഗസ്റ്റ് 7 നും 19 നും ഇടയില്‍ ബുക്ക് ചെയ്യുന്ന, 2017 ഡിസംബര്‍ 13 വരെ യാത്ര ചെയ്യാനുള്ള ടിക്കറ്റുകള്‍ക്കാകും പ്രത്യേക നിരക്ക് ബാധകമാകുക. ഏറ്റവും കുറഞ്ഞ നിരക്ക് 910 ദിര്‍ഹമാണ്.
എമിറേറ്റ്സ് ഉപഭോക്താക്കള്‍ക്ക് ദുബായില്‍ നിന്ന് വിവിധ നഗരങ്ങളിലേക്ക് എക്കോണമി ക്ലാസില്‍ റിട്ടേണ്‍ ഉള്‍പ്പടെ ഈ നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. മുംബൈയിലേക്ക് 910 ദിര്‍ഹം, ബെയ്റൂട്ടിലേക്ക് 940 ദിര്‍ഹം, അമ്മാനിലേക്ക് 990 ദിര്‍ഹം, കെയ്റോയിലേക്ക് 1,290 ദിര്‍ഹം, കൊളംബോയിലേക്ക് 1,310 ദിര്‍ഹം, ബാങ്കോക്കിലേക്ക് 2,090 ദിര്‍ഹം, വിയന്നയിലേക്ക് 2,450 ദിര്‍ഹം, പ്രേഗിലേക്ക് 2,460 ദിര്‍ഹം, ഹാനോയിലേക്ക് 2,470 ദിര്‍ഹം, മൌറീഷ്യസിലേക്ക് 3,410 ദിര്‍ഹം,ലോസ് ഏഞ്ചലസിലേക്ക് 4,950 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്കുകള്‍. റിട്ടേണ്‍ അടിസ്ഥാനമാക്കിയുള്ള നിരക്കുകളാണ് ഇവയെല്ലാം.
റിട്ടേണ്‍ ബിസിനസ് ക്ലാസ് നിരക്കുകള്‍. മുംബൈയിലേക്ക് 3,300 ദിര്‍ഹം, ഫുക്കേറ്റിലേക്ക് 10,150 ദിര്‍ഹം, മൌറീഷ്യസിലേക്ക് 10,570 ദിര്‍ഹം, തായ്പേയിലേക്ക് 11,400 ദിര്‍ഹം, കസബ്ലാങ്കയിലേക്ക് 11,500 ദിര്‍ഹം, ലണ്ടന്‍ ഗാറ്റ്വിക്കിലേക്ക് 14,070 ദിര്‍ഹം, ആംസ്റ്റെര്‍ഡാമിലേക്ക് 14,950 ദിര്‍ഹം, ന്യൂയോര്‍ക്കിലേക്ക് 16,300 ദിര്‍ഹം, സിഡ്നിയിലേക്ക് 16,620 ദിര്‍ഹം.
Post Your Comments