Latest NewsKeralaNews

നടന്‍ ദിലീപിന്റെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടര്‍മാര്‍

കൊച്ചി•കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍. ദിലീപിനെ ജയിലിലെത്തി പരിശോധിച്ച ആലുവ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇക്കാര്യം ജയില്‍ അധികൃതരെ അറിയിച്ചു.

അടിക്കടി ചെവിയുടെ സന്തുലിതാവസ്ഥ തെറ്റുന്നതും ഛര്‍ദ്ദിയും ദിലീപിന്റെ ആരോഗ്യ നില മോശമാക്കിയെന്നും നടക്കാന്‍ പോലും ബുദ്ധിമുട്ടാണെന്നും നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസയമം, ആശുപത്രിയിലേക്ക് മാറ്റാന്‍ താരം ജയിലിനുള്ളില്‍ നടത്തുന്ന നാടകമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ പരിശോധിക്കാനെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button