ന്യൂഡല്‍ഹി: കേരളത്തില്‍ സിഎം എന്നാല്‍ ചീഫ് മര്‍ഡറര്‍ ആയി മാറിയിട്ടുണ്ടെന്നു ബിജെപി നേതാവ് ജി.വി.എല്‍ നരസിംഹ റാവു. രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതികളായ സിപിഎമ്മുകാരെ സംരക്ഷിക്കുന്ന നയമാണു കേരളാ മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിക്കുന്നത്.കേരള മുഖ്യമന്ത്രിയെന്നതിനേക്കാള്‍, സിപിഎമ്മിന്റെ മുഖ്യ കൊലപാതകിയെന്ന നിലയിലാണു കേരളത്തിലെ പിണറായി വിജയന്റെ പ്രവര്‍ത്തനമെന്നും നരസിംഹ റാവു കുറ്റപ്പെടുത്തി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മര്‍ഡറേഴ്സ് എന്ന പേരാണ് സിപിഎമ്മിന് ഇപ്പോള്‍ കൂടുതല്‍ ചേരുന്നത്. രാജ്യത്തെ ജനങ്ങള്‍ക്കു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യഥാര്‍ഥ മുഖം എന്താണെന്ന് അറിയാം. കേരളത്തിലെ എല്ലാ രാഷ്ട്രീയ അതിക്രമങ്ങളുടെയും ഉദ്ഭവകേന്ദ്രമായ കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ മുഖ്യ സൂത്രധാരനാണ് ഇപ്പോഴത്തെ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെന്നും റാവു ആരോപിച്ചു.
Post Your Comments