KeralaLatest NewsNews

കൈവിടില്ലെന്ന പ്രതീക്ഷയോടെ ബിഞ്ചു മോള്‍ക്ക് പ്രധാനമന്ത്രിയോട് പറയാനുള്ളത്

കിഴക്കേ കല്ലട : എം.ബി.ബി.എസ് അഡ്മിഷന്‍ നഷ്ടമാകാതിരിയ്ക്കാന്‍ പ്രധാനമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ബിഞ്ചു മോള്‍..

തൊളിലാളികളായ ദളിത് അച്ഛനമ്മമാരുടെ മകള്‍ പരിമിതമായ ജീവിത സാഹചര്യങ്ങളോട് പടവെട്ടി നേടിയ അവസരമാണ് നഷ്ടപ്പെടുമെന്നായിരിക്കുന്നത്.
സഹായം അഭ്യര്‍ത്ഥിച്ച് കാത്തിരിക്കുന്നവരെ പ്രധാനമന്ത്രി നരേന്ദ്രമോദി കൈവിടില്ലെന്ന വിശ്വാസമാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് ബിഞ്ചു പറയുന്നു.

പാരിപ്പള്ളി ഇഎസ്‌ഐ മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ ലഭിച്ചതിനെ തുടര്‍ന്ന് നിര്‍ധന കുടുംബം ഏറെ ബുദ്ധിമുട്ടിയാണ് കാല്‍ ലക്ഷത്തോളം രൂപ സ്വരൂപിച്ച് ഫീസ് അടച്ചത്. മകളുടെ പഠനത്തിന് വേണ്ട ഒരുക്കങ്ങള്‍ തുടരുന്നതിനിടെയാണ് ഇഎസ്‌ഐ കോര്‍പ്പറേഷന്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന തീരുമാനം അറിയിക്കുന്നത്. ഊണും ഉറക്കവും ഉപേക്ഷിച്ച് അച്ഛന്‍ ബിജി കുമാറും അമ്മ രോഹിണിയും മകള്‍ക്ക് ലഭിച്ച അഡ്മിഷന്‍ നഷ്ടപ്പെടാതിരിയ്ക്കാന്‍ നെട്ടോട്ടമോടുകയാണ്.
കിഴക്കേ കല്ലട തെക്കേമുറി ബിജി മന്ദിരത്തിലേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി എത്തുമെന്ന പ്രതീക്ഷയിലാണ് ഈ നിര്‍ധന കുടുംബം.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button