
ദുബായ്: സ്മാര്‍ട്ട് ഫോണുകള്‍ കൊള്ളയടിച്ചതിന് ഇലക്ട്രോണിക് സ്റ്റോറിലെ സെയില്‍സ്മാന്‍ ജയിലില്‍. 22 സ്മാര്‍ട്ട് ഫോണുകളാണ് ഇയാള്‍ കടയില്‍ നിന്നും കൊള്ളയടിച്ചത്. ഒരു വര്‍ഷത്തേയ്ക്കാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത് സ്മാര്‍ട്ട് ഫോണുകള്‍ വസ്ത്രത്തിന് ഉള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കടത്തിയത്.
40 വയസ് പ്രായം വരുന്ന ഉഗാണ്ടന്‍ സ്വദേശിയാണ് ഈ മോഷണത്തിന് പിന്നുില്‍. വിവിധ സമയങ്ങളിലായാണ് ഇയാള്‍ 22ഓളം ഫോണുകള്‍ കൊള്ളയടിച്ചത്. ഇയാളുടെ മോഷണ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. 61,000 ദിര്‍ഹം വിലമതിക്കുന്ന ഐഫോണുകളും, സാംസങ്ങ് ഫോണുകളും മോഷ്ടിച്ചവയില്‍പ്പെടുന്നു.
Post Your Comments