തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക് വെട്ടേറ്റു. ഫാസ്റ്റ് ഫുഡ് കടയില്‍ ഉണ്ടായ സംഘര്‍ഷത്തിലാണ് രണ്ട് പേര്‍ക്ക് വെട്ടേറ്റത്. ജീവനക്കാര്‍ തമ്മിലെ വാക്കേറ്റം സംഘഷമാകുകയായിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ട് പേര്‍ക്ക് വെട്ടേറ്റത്. തിരുവനന്തപുരത്ത് മലയിന്‍കീഴില്‍ രാത്രിയിലായിരുന്നു സംഭവം. ശാന്തിമൂല സ്വദേശികളായ അജിത, ഷെല്ലി എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരസ്പരം വെട്ടിയ ജീവനക്കാരെ പിടിച്ച് മാറ്റാന്‍ ചെന്ന കടയുടയ്ക്കും കൈക്ക് പരിക്കേറ്റു.
Post Your Comments