ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എന്‍.ആര്‍.ഇ.ജി.എസ്) വേതനത്തിൽ വർദ്ധനവുണ്ടാകും. നിലവില്‍ കര്‍ഷക തൊഴിലാളികളുടെ ഉപഭോക്‌തൃ വിലസൂചികയുടെ അടിസ്‌ഥാനത്തിലാണു വേതനം നിശ്‌ചയിക്കുന്നത്. ഗ്രാമീണ ഉപഭോക്‌തൃ വിലസൂചികയുടെ അടിസ്‌ഥാനത്തില്‍ വേതനം നിശ്‌ചയിക്കണമെന്നാണു ഇപ്പോഴുള്ള നിർദേശം. പുതിയ വില സൂചികയിലേക്കുള്ളമാറ്റം സര്‍ക്കാരിന് 600 കോടി രൂപയുടെ ബാധ്യത വരുത്തുമെന്നാണ് സൂചന.
സംസ്‌ഥാനങ്ങള്‍ക്കിടയില്‍ എന്‍.ആര്‍.ഇ.ജി.എസിന്റെ നിരക്കുകള്‍ നിശ്‌ചയിക്കുന്നതില്‍ വലിയ അസമത്വങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. സംസ്‌ഥാനങ്ങളിലെ വേതന വ്യത്യാസങ്ങളും ക്രമക്കേടുകളും പരിശോധിക്കാന്‍ എന്‍ജിനീയര്‍മാരുടെയും ഉദ്യോഗസ്‌ഥരുടെയും സംഘം രൂപീകരിക്കാനും കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments