യൂണൈറ്റഡ് നേഷൻസ്: ഉത്തരകൊറിയക്കെതിരെ കടുത്ത നടപടിയുമായി യുഎൻ. ജൂലൈയിൽ രണ്ട് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച ഉത്തരകൊറിയക്കെതിരേ അമേരിക്ക ചുമത്തുന്ന ഉപരോധത്തിന് യുഎൻ രക്ഷാസമിതി പിന്തുണ നൽകി. ഉത്തരകൊറിയയിൽ നിന്നുള്ള കയറ്റുമതിക്ക് നിരോധനമേർപ്പെടുത്താനുള്ള നീക്കത്തിന് രക്ഷാസമിതിയിൽ എല്ലാ രാജ്യങ്ങളും പിന്തുണച്ചു. പ്രമേയം അവതരിപ്പിച്ച യുഎന്നിലെ അമേരിക്കൻ അംബാസിഡർ നിക്കി ഹാലി ക്ഷിണ കൊറിയയുമായുള്ള അഭ്യാസപ്രകടനം തുടരുമെന്നും പറഞ്ഞു.
യുഎൻ സെക്യൂരിറ്റി കൗൺസിലിലെ 15 അംഗങ്ങൾക്കും ഉപരോധത്തെ പിന്തുണച്ച് പ്രമേയം പാസാക്കാൻ അനുകൂലവോട്ട് രേഖപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം നിർദേശം നല്കിയിരുന്നു. പ്രമേയം പാസാക്കാൻ ഒന്പത് അനുകൂല വോട്ട് ആവശ്യമാണ്. അതോടൊപ്പം അമേരിക്ക, ചൈന, റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ എന്നിവയിൽ ആരും വീറ്റോ ചെയ്യാനും പാടില്ല.
Post Your Comments