വാഷിംഗ്ടണ്‍: അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് ആദ്യത്തെ അഞ്ചുവര്‍ഷത്തേക്ക് ഒരുവിധത്തിലുമുള്ള ക്ഷേമആനുകൂല്യങ്ങള്‍ നല്‍കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രതിവാര റേഡിയോ-വെബ് പരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. യോഗ്യത അടിസ്ഥാനമാക്കിയുള്ള കുടിയേറ്റനയം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ തീരുമാനം ട്രംപ് അറിയിച്ചത്.
ആനുകൂല്യങ്ങള്‍ അമേരിക്കയുടെ ജനതയ്ക്കുള്ളതാണെന്നും, ആനുകൂല്യങ്ങളില്‍ അമേരിക്കക്കാര്‍ക്ക് തന്നെ മുന്‍ഗണന നല്‍കുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയിലെ തൊഴിലാളികളെയും സമ്ബത്തിനെയും സംരക്ഷിക്കുന്നതിനാണ് തന്‍റെ ഭരണകൂടം മുന്‍തൂക്കം നല്‍കുകയെന്നും ട്രംപ് വ്യക്തമാക്കി.
Post Your Comments