Latest NewsKerala

മഅ്ദനി കൊച്ചിയില്‍: മനുഷ്യത്വത്തിന്റെ പക്ഷത്ത് നിന്നവര്‍ക്ക് നന്ദിയെന്ന് മഅ്ദനി

കൊച്ചി: സുരക്ഷാ പ്രശ്‌നങ്ങളൊക്കെ നീങ്ങി അബ്ദുള്‍ നാസര്‍ മഅ്ദനി കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. തനിക്കുവേണ്ടി നീതിയുടെയും മനുഷ്യത്വത്തിന്റെയും പക്ഷത്ത് നിന്നവര്‍ക്ക് നന്ദിയെന്നും മഅ്ദനി പറഞ്ഞു.

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് മഅ്ദനക്കി ജാമ്യം നല്‍കിയത്. കൊച്ചിയിലെത്തിയ മഅ്ദനി വാഹനമാര്‍ഗം കരുനാഗപ്പള്ളി അന്‍വാര്‍ശേരിയിലെ വീട്ടിലേക്ക് പോകും. മൂത്തമകന്‍ ഉമര്‍ മുഖ്തറിന്റെ വിവാഹമാണ് നടക്കാന്‍ പോകുന്നത്.

ആറ് മുതല്‍ 19 വരെയാണ് ജാമ്യം നല്‍കിയത്. മഅ്ദനിയുടെ കേരളയാത്ര തടയാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ ശ്രമങ്ങള്‍ സുപ്രീംകോടതി മറികടക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button