Latest NewsKerala

മദനി ഇന്ന് കേരളത്തിലേക്ക്

ബെംഗളൂരു ;പിഡിപി ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൾനാസർ മദനി ഇന്ന് കേരളത്തിലേക്ക്. മൂ​ത്ത മ​ക​ൻ ഉ​മ​ർ മു​ഖ്​​താ​റി​​​ന്‍റെ വി​വാ​ഹ​ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും അ​സു​ഖ​ബാ​ധി​ത​യാ​യ ഉ​മ്മ​യെ സ​ന്ദ​ർ​ശി​ക്കാ​നു​മാ​യാണ് കർണാടകയിൽ ജയിലിൽ കഴിയുന്ന മ​ദ​നി ഞാ​യ​റാ​ഴ്​​ച കേ​ര​ള​ത്തി​ലെ​ത്തുക.​ നാ​ട്ടി​ൽ ത​ങ്ങാ​ൻ ഓഗസ്റ്റ് ​ആ​റു മു​ത​ൽ 19 വ​രെ​യാ​ണ്  സു​പ്രീം​കോ​ട​തി​ അനുമതി നൽകിയത്.

ബം​ഗ​ളൂ​രു ബെ​ൻ​സ​ൺ ടൗ​ണി​ലെ താ​മ​സ​സ്​​ഥ​ല​ത്തു​നി​ന്ന്​ സ​ഹാ​യി​ക​ൾ​ക്കും സു​ര​ക്ഷ ജീ​വ​ന​ക്കാ​ർ​ക്കു​മൊ​പ്പം ഞാ​യ​റാ​ഴ്​​ച രാ​വി​ലെ യാ​ത്ര പു​റ​പ്പെ​ടുന്ന മദനി, ഉ​ച്ച​ക്ക്​ 2.20ന്​ ​കെംപ​ഗൗ​ഡ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ എ​യ​ർ ഏ​ഷ്യ വി​മാ​ന​ത്തി​ൽ നെ​ടു​മ്പാ​ശ്ശേ​രി​യി​ലേ​ക്ക്​ തിരിക്കും. വൈ​കീ​ട്ട്​ 3.30ന്​ ​നെ​ടു​മ്പാ​ശ്ശേ​രി​യി​ലെ​ത്തി​യ​ശേ​ഷം​ വാ​ഹ​ന​മാ​ർ​ഗം ക​രു​നാ​ഗ​പ്പ​ള്ളി അ​ൻ​വാ​ർ​ശ്ശേ​രി​യി​ലെ വീ​ട്ടി​ലേ​ക്ക്​ പോകും. ഇ​ള​യ മ​ക​ൻ സ​ലാ​ഹു​ദ്ദീ​ൻ അ​യ്യൂ​ബി, ബ​ന്ധു​വും പിഡിപി സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ മു​ഹ​മ്മ​ദ്​ റ​ജീ​ബ്, സ​ഹാ​യി​ക​ളാ​യ സി​ദ്ദീ​ഖ്, നി​സാം, സ​ർ​ക്കി​ൾ ഇ​ൻ​സ്​​പെ​ക്​​ട​ർ​മാ​രാ​യ ര​മേ​ശ്, ഉ​മ​ശ​ങ്ക​ർ എ​ന്നി​വ​രാ​ണ്​ വി​മാ​ന​യാ​ത്ര​യി​ൽ അദ്ദേഹത്തെ അ​നു​ഗ​മി​ക്കു​ക. ബാ​ക്കി 17 സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​ർ റോ​ഡു​മാ​ർ​ഗം കൊ​ച്ചി​യി​ലെ​ത്തും.

ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ ടൗ​ൺ​ഹാ​ളി​ൽ ബു​ധ​നാ​ഴ്​​ച രാ​വി​ലെ 11.30ന് ന​ട​ക്കു​ന്ന വി​വാ​ഹ​ച്ച​ട​ങ്ങി​നാ​യി ചൊ​വ്വാ​ഴ്​​ച അ​ൻ​വാ​ർ​ശ്ശേ​രി​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ടുന്ന മദനി വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ലു മു​ത​ൽ ഒ​മ്പ​തു​വ​രെ കൊ​ല്ലം ടൗ​ൺ​ഹാ​ളി​ൽ ന​ട​ക്കു​ന്ന വി​വാ​ഹ​വി​രു​ന്നി​ലും പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button