ന്യൂ ഡൽഹി ; മസ്തിഷ്ക ജ്വരം ബാധിച്ച കുഞ്ഞിന്റെ ചികിത്സ നിഷേധിച്ചു. കിടക്ക ഒഴിവില്ലെന്ന് പറഞ്ഞു രാജ്യതലസ്ഥാനത്തെ ചാച്ചാ നെഹ്റു ആശുപത്രിയിലാണ് അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സ് നിഷേധിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.
നഴ്സുമാരുടെയും ഡോക്ടർമാരുടെയും സഹായമാവശ്യപ്പെട്ട് ആശുപത്രിയിൽ താൻ കാത്തുനിന്നുവെന്നും ഒരാൾപോലും തിരിഞ്ഞ് നോക്കിയില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. ശേഷം ഇവരുടെ ബന്ധുക്കളിൽ ചിലർ ഉന്നതരുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് കുട്ടിയെ അഡ്മിറ്റ് ചെയ്യാൻ ആശുപത്രി അധികൃതർ തയാറായത്.
Post Your Comments