യു.എ.ഇയിലെ ആദ്യ വനിതാ ബാര്‍ബര്‍ ബ്രിട്ടനില്‍ നിന്ന്

ദുബൈ: യു.എ.ഇയില്‍ മുടി മുറിക്കാന്‍ ലൈസന്‍സ് ലഭിക്കുന്ന ആദ്യ വനിതാ ബാര്‍ബറാണ് ബ്രിട്ടീഷ് യുവതി സാമന്താ ലോയിഡ്. ദുബൈ ഡിസൈന്‍ ഡിസ്ട്രിക്ടിലെ ചാപ് ആന്റ് കമ്പനി എന്ന സലൂണിലാണ് ബ്രിട്ടീഷ് യുവതിയെ ആദ്യമായി നിയമിച്ചിരിക്കുന്നത്. മാത്രമല്ല, യു.എ.ഇയില്‍ ഇതാദ്യമായാണ് പുരുഷന്‍മാരുടെ മുടിവെട്ടാന്‍ ഒരു വനിതയ്ക്ക് ലൈസന്‍സ് നല്‍കുന്നത്.

ചതുര്‍ നക്ഷത്ര പദവിക്ക് മുകളിലുള്ള ഹോട്ടലുകളിലെ സലൂണുകളില്‍ മാത്രമാണ് സ്ത്രീകള്‍ പുരുഷന്‍മാരുടെ മുടി മുറിക്കാന്‍ ഇതുവരെ അനുവദിച്ചിരുന്നത്. ദുബൈ സര്‍ക്കാറിന്റെ ആരോഗ്യ-സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം മറ്റൊന്നിനും ഇതുവരെ അനുമതിയുണ്ടായിരുന്നില്ല. ഇതില്‍ ഭേദഗതി വരുത്തിയാണ് സാമന്തക്ക് ഇപ്പോള്‍ അവസരം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഫ്രീ സോണ്‍ മേഖലകളില്‍ മാത്രമെ ഈ ഇളവ് ലഭിക്കൂ. സ്ത്രീകള്‍ക്ക് ഈ മേഖലയില്‍ കഴിവു തെളിയിക്കാനാവില്ല എന്ന മുന്‍വിധിയെ മാറ്റിമറിക്കാനാണ് ഇത്തരമൊരു നിയമനമെന്ന് സലൂണ്‍ നടത്തിപ്പുക്കാര്‍ പറയുന്നു.

സാമന്തയ്ക്ക് കൂട്ടായി ബിനാക ഹെസ്‌ലോപ്പ് എന്ന മറ്റൊരു വനിതാ ബാര്‍ബറും ഉടന്‍ ഇവിടെ ജോലിക്കെത്തും.

Share
Leave a Comment