ഇടുക്കി ; വൈദ്യുതാഘാതമേറ്റ് ദമ്പതികൾക്ക് ദാരുണാന്ത്യം.പള്ളിയിലേക്കു പോകുന്നതിനിടെ ചീനിക്കുഴി കല്ലറയ്ക്കൽ ബാബു, ഭാര്യ ലൂസി എന്നിവരാണ് മരിച്ചത്. കനത്ത മഴയിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽനിന്നുമാണ് ഇവർക്ക് വൈദ്യുതാഘാതമേറ്റത്. ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
ഞായറാഴ്ച രാവിലെ ആറു മണിക്കായിരുന്നു അപകടം. റോഡിൽ വൈദ്യുതി കമ്പി വീണു കിടക്കുന്നത് ഇരുവരും ശ്രദ്ധിച്ചില്ല.വൈദ്യുതാഘാതമേറ്റ ബാബുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ലൂസിക്കും ഷോക്കേറ്റത്.
Post Your Comments