കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ ജയിലില്‍ കഴിയുന്ന പ്രശസ്തതാരം ദിലീപിന്റെ ആരോഗ്യനില വഷളായെന്ന് റിപ്പോര്‍ട്ട്. ദിലീപിന് വിഐപി പരിഗണന നല്‍കുന്നുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് ദിലീപിന്റെ ആരോഗ്യ അത്ര തൃപ്തികരമല്ലെന്ന വിവരം പുറത്തുവരുന്നത്.
ശരീരത്തിന്റെ ബാലന്‍സ് തെറ്റുന്ന അവസ്ഥയാണ് ദിലീപിന്റെ ആരോഗ്യനില വഷളാക്കിയത്. ഒന്നര ആഴ്ച മുന്‍പ് പ്രാഥമിക കൃത്യങ്ങള്‍ക്കായി എഴുന്നേല്‍ക്കാന്‍ പോലുമാകാത്ത വിധം ദിലീപ് കിടക്കുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇടയ്ക്കിടെ തലചുറ്റലും ഛര്‍ദ്ദിയും അനുഭവപ്പെടുന്നുണ്ട്. വാര്‍ഡന്‍മാര്‍ മരുന്ന് നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് വിവരം.
ഇതിനിടയില്‍ കഴിഞ്ഞദിവസം ജയിലില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ ജയില്‍ മേധാവി ആര്‍ ശ്രീലേഖ ദിലീപിന്റെ ആരോഗ്യനില കണ്ട് ഡോക്ടറെ വിളിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ജയില്‍ മേധാവി മടങ്ങിപോയതിന് ശേഷം ജില്ലാ ആശുപത്രിയിലെ ആര്‍എംഒയും രണ്ട് നേഴ്സുമാരും എത്തിയാണ് ദിലീപിനെ പരിശോധിച്ചത്. അമിതമായ മാനസിക സമ്മര്‍ദമുണ്ടാകുമ്പോള്‍ ചെവിയിലേക്കുള്ള ഞരമ്പുകളില്‍ പ്രഷര്‍ ഉണ്ടാകുകയും ഫ്ളൂയിഡ് ഉയര്‍ന്ന് ശരീരത്തിന്റെ ബാലന്‍സ് തെറ്റിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.
ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും സുരക്ഷാ കാര്യങ്ങള്‍ പരിഗണിച്ച് ഇത് ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് ജയില്‍ അധികൃതര്‍ ഇടപെട്ട് മൂന്ന് വിദഗ്ധ ഡോക്ടര്‍മാരെ ജയിലിലെത്തിച്ചു. ഡോക്ടര്‍മാരുടെ പരിശോധനാ വേളയില്‍ പോലും പരസഹായത്തോടെയാണ് ദിലീപ് നിന്നത്. ജയിലിലെ തറയിലെ ഉറക്കവും ദിലീപിന്റെ ആരോഗ്യനില വഷളാകാന്‍ കാരണമായി. മാനസിക സമ്മര്‍ദ്ദമാണ് ആരോഗ്യം പ്രധാനമായും മോശമാകാന്‍ കാരണം.
Post Your Comments