Latest NewsKeralaFood & CookeryHealth & Fitness

കോഴി വളർത്തൽ പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതികളുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ മുട്ട ഉത്പാദന രംഗത്ത് സ്വയം പര്യാപ്തത നേടാൻ പൗൾട്രി വികസന പദ്ധതികൾ നൂതന പദ്ധതികൾ ആവിഷ്കരിക്കുന്നു. ഇതോടെ മുട്ടയുത്പാദനത്തിൽ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും.

പ്രധാന പദ്ധതികൾ 

  • കുഞ്ഞു കൈകളിൽ കോഴിക്കുഞ്ഞ് – ഗവണ്മെന്റ് സ്‌കൂളുകളിലെയും എയ്ഡഡ് സ്‌കൂളുകളിലെയും ആറ് മുതൽ ഒൻപത് വരെയുള്ള കുട്ടികൾക്ക് 5 കോഴി കുഞ്ഞുങ്ങളെ വീതം നൽകും തീറ്റയും മരുന്നും സൗജന്യം
  • റൂറൽ ബാക്ക് യാർഡ് പദ്ധതി – ഗ്രാമപ്രദേശങ്ങളിലെ തൊഴിൽ രഹിതരായ സ്ത്രീകൾക്ക് 45 കോഴി കുഞ്ഞുങ്ങളെ നൽകും
  • നഗരപ്രിയ പദ്ധതി – നഗര പ്രദേശത്ത് താമസമാക്കിയ കുടുംബങ്ങൾക്ക് 5 കോഴിയും 5 കിലോ തീറ്റയും നൽകും.
  • വനിതാമിത്രം – കുടുമശ്രീ യൂണിറ്റുകൾക്ക് 10 കോഴിയും 10 കിലോ തീറ്റയും കൂടാതെ 30 രൂപയുടെ മരുന്നും നൽകും
  • കോഴി വളർത്തൽ ഗ്രാമങ്ങൾ – തിരഞ്ഞെടുക്കപ്പെടുന്ന ഗ്രാമങ്ങളിലെ 500 വനിതകൾക്ക് 8 കോഴിയെ വീതം നൽകും,5 കിലോയുടെ തീറ്റ, മരുന്ന് എന്നിവ നൽകും.
  • ആശ്രയ പദ്ധതി – തിരഞ്ഞെടുക്കപ്പെടുന്ന ഗ്രാമങ്ങളിലെ വിധവകൾക്ക് 10 കോഴിയും 10 കിലോ തീറ്റയും 50 രൂപയുടെ സൗജന്യ മരുന്നും നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button