KeralaLatest NewsNews

രാജ്യത്തിലെ പുരോഗതിയുള്ള നഗരമെന്ന നേട്ടം സ്വന്തമാക്കി കൊച്ചി

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും പുരോഗതിയുള്ള നഗരം കൊച്ചിയെന്ന് റിപ്പോർട്ട്. ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന് (എ.ഡി.ബി.) വേണ്ടി നഗരവികസന മന്ത്രാലയത്തിനുകീഴിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ അഫയേഴ്സ് നടത്തിയ പഠനറിപ്പോർട്ടിലാണ് ഈ വിവരം ഉള്ളത്. രണ്ടാം സ്ഥാനത്ത് ഡൽഹിയും മൂന്നാം സ്ഥാനത്ത് പഞ്ചാബിലെ ലുധിയാനയുമാണുള്ളത്.
 
നഗരതലത്തില്‍ ലഭ്യമായ വിവരങ്ങള്‍, 2011-ലെ സെന്‍സസ്, നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ യൂണിറ്റ്തല ഡേറ്റ, വിവിധ റിപ്പോര്‍ട്ടുകള്‍, നഗരവികസന മന്ത്രാലയമടക്കം വിവിധ മന്ത്രാലയങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് പഠനറിപ്പോർട്ട് തയ്യാറാക്കിയത്. മാനദണ്ഡമായെടുത്ത നാലു വിഭാഗങ്ങളിലും കൊച്ചിക്ക് 329.8 പോയിന്റ് നേടാനായി.
 
സാമൂഹിക ആവശ്യങ്ങള്‍ക്കുള്ള ആസ്തികള്‍(സിനിമാതിയേറ്ററുകള്‍, ലൈബ്രറികള്‍, കമ്യൂണിറ്റിഹാളുകള്‍), ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങള്‍ ( ആസ്പത്രികളിലെ സൗകര്യങ്ങള്‍, കിടക്കകളുടെയും ഡോക്ടര്‍മാരുടെയും എണ്ണം, പ്രസവവാര്‍ഡുകള്‍, കിടക്കകളുടെ എണ്ണം, പ്രൈമറി, സെക്കന്‍ഡറി സ്കൂളുകളുടെ എണ്ണം, പ്രൊഫഷണല്‍ സ്ഥാപനങ്ങളുള്‍പ്പെടെ കോളേജുകളുടെ എണ്ണം)
വീടുകളിലെ സൗകര്യങ്ങള്‍ (ശൗചാലയ, കുളിമുറി സൗകര്യങ്ങള്‍, സിമന്റ്തറ, പൈപ്പുവെള്ളത്തിന്റെ ലഭ്യത) എന്നിവയാണ് മാനദണ്ഡമായി എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button