ഹൈദരാബാദ്: വൈ.എസ്.ജഗന്മോഹന് റെഡ്ഡി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി പദത്തിലെത്താന്‍ പാർട്ടി പ്രവർത്തകർ യാഗം നടത്തുന്നു. വൈഎസ്ആര്‍ കോൺഗ്രസ് നേതാക്കളും പാര്‍ട്ടി അനുഭാവികളും ചേര്‍ന്നാണ് “മഹാ രുദ്ര സഹിത സംഹാര ചണ്ഡി യാഗം’ നടത്താന്‍ ഒരുങ്ങുന്നത്. നാഗോളയിലാണ് യാഗശാല നിര്‍മിക്കുന്നത്. ക്രിസ്തുമത വിശ്വാസികളാണ് വൈ എസ് രാജശേഖർ റെഡ്ഢിയും കുടുംബവും. ജഗൻമോഹൻ റെഡ്ഢിയും ക്രിസ്തുമത വിശ്വാസം ആണ് പിന്തുടരുന്നത്.
ജഗന്റെ സഹോദരി ശർമിളയുടെ ഭർത്താവ് അനിൽ കുമാർ ആന്ധ്രയിലെ പ്രശസ്ത പാസ്റ്റർ കൂടിയാണ്. ശനിയാഴ്ച മുതല്‍ ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന 2019 വരെ യാഗം നീണ്ടു നിൽക്കും. വേദപണ്ഡിതരായ വിജയശാരദ റെഡ്ഡിയും വരപ്രസാദ റെഡ്ഡിയും യാഗപ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നൽകും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുറോഡില്‍ വെടിയേറ്റു കൊല്ലപ്പെട്ടാലും തെറ്റ് പറയാനാവില്ലെന്ന വിവാദ പരാമർശം ജഗൻ കഴിഞ്ഞ ദിവസം നടത്തിയിരുന്നു.
Post Your Comments