
കളർ ടെക്സ്റ്റ് ഫീച്ചറുമായി വാട്‍സ് ആപ്പ്. ഫേസ്ബുക്കിൽ കളർ ടെക്സ്റ്റിൽ സ്റ്റാറ്റസ് ഇടാനുള്ള സൗകര്യം കൊണ്ടുവന്നതിനു പിന്നാലെയാണ് ആൻഡ്രോയിഡ് അധിഷ്ഠിതമായ വാട്സ് ആപ്പിലും ഈ സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. നിലവിൽ പരീക്ഷിച്ച് കൊണ്ടിരിക്കുന്ന ഈ സംവിധാനം അധികം വൈകാതെ വാട്സ് ആപ്പിൽ പ്രതീക്ഷിക്കാം. ഇത് നിലവിൽ വന്നാൽ എല്ലാ വാട്സ് ആപ്പ് ഉപഭോക്താക്കൾക്കും തങ്ങളുടെ സ്റ്റാറ്റസ് കളർ സ്റ്റാറ്റസിൽ വെക്കുവാൻ സാധിക്കും. കഴിഞ്ഞ വർഷമാണ് ഫേസ്ബുക് വിവിധ നിറങ്ങളിൽ സ്റ്റാറ്റസ് വെക്കാനുള്ള സംവവിധാനം നടപ്പാക്കിയത്.
Post Your Comments