കൊല്ലം ; ബിജെപി നേതാവിന് സസ്പെൻഷൻ. വ്യാപാരിയെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലാ കമ്മറ്റി അംഗം സുഭാഷിനെയാണ് അന്വേഷണ വിധേയമായി പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തത്.
കൊല്ലം ചവറയിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിന് കരാറെടുത്തിരിക്കുന്ന മനോജ് എന്നയാളെയാണ് ബിജെപി നേതാവ് ഭീഷണിപ്പെടുത്തിയത്. ആവശ്യപ്പെട്ട തുക പിരിവ് നൽകാത്തതിനെ തുടർന്നാണ് ബിജെപി നേതാവ് വ്യാപാരിക്കെതിരെ ഭീക്ഷണി മുഴക്കിയത്. നേതാവിന്റെ ഭീഷണി വാർത്തയായതോടെ, പിരിവ് പാർട്ടിയുടെ അറിവോടെയല്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നും ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു.
Post Your Comments