KeralaLatest NewsNews

പോലീസിനെതിരെ ആരോപണവുമായി അതുല്‍ ശ്രീവ

പോലീസുകാര്‍ക്കെതിരെ ആരോപണവുമായി സീരിയല്‍ താരം അതുല്‍ ശ്രീവ. ഗുരുവായൂരപ്പന്‍ കോളേജിലെ വിദ്യാര്‍ഥിയായ എന്നെ നിങ്ങള്‍ എല്ലാവരും ചേര്‍ന്ന് ഗുണ്ടാത്തലവനാക്കിയെന്നു അതുല്‍ ശ്രീവ ഫെയ്സ്ബുക്ക്‌ പോസ്റ്റിലൂടെ ആരോപിക്കുന്നു. പോലീസുകാര്‍ക്കൊപ്പം മാധ്യമ പ്രവര്‍ത്തകരെയും അതുല്‍ ശ്രീവ കുറ്റപ്പെടുത്തുന്നു.

അതുല്‍ ശ്രീവയുടെ ഫെയ്സ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ രൂപം:-

പ്രിയപ്പെട്ടവരേ.. 
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരു 13 ദിവസം കോഴിക്കോട് ജില്ലാ ജയിലിൽ ആയിരുന്നു… അതിനിടയാക്കിയ സംഭവം എല്ലാവരും അറിഞ്ഞു കാണും.. കോളേജിൽ ഞാൻ എന്റെ ജൂനിയർ വിദ്യാർഥിയെ തല്ലി പണം കവർന്നു (100 രൂപയ്ക്ക് വേണ്ടി ) എന്നതായിരുന്നു കേസ്..

പ്രിയ മാധ്യമ സുഹൃത്തുക്കളോട് ഒരു ചോദ്യം… ഈ സംഭവത്തെ കുറിച്ച് നിങ്ങൾ കോളേജിൽ അന്വേഷണം നടത്തിയിരുന്നു എങ്കിൽ എന്റെ സ്ഥിതി ഇത്ര ദയനീയം അവയില്ലായിരുന്നു. നിങ്ങൾ കള്ളനെന്നും പിടിച്ചുപറിക്കാരൻ, ഗുണ്ടാത്തലവൻ എന്നൊക്കെ പറയുമ്പോൾ ഇതേകുറിച്ച് കൃത്യമായി അന്വേഷിക്കാമായിരുന്നു. ഇതാണോ നിങ്ങളുടെ മാധ്യമ ധർമം…..
1. ഒരു പോലീസുകാരന്റെ മകൻ ഒരു കുട്ടിയെ മർദിച്ചാൽ കേസ് തിരിയുന്ന 308,341,392 എന്നുള്ള വകുപ്പുകൾ ചേർക്കുന്ന രീതി…. ആ സുഹൃത്തിന് പരിക്കുകൾ ഇല്ല, പക്ഷേ പരിക്കുകൾ ഉണ്ടാക്കി എന്നെ ജയിലിൽ അടയ്ക്കാൻ മാത്രം എന്ത് തെറ്റ് ഞാൻ ചെയ്തു എന്നുള്ളത് നിങ്ങൾ പോലീസുകാർ വ്യക്തമാക്കണം…
2. സംഭവം നടന്നയിടത്ത് അതായത് (ഗുരുവായൂരപ്പൻ കോളേജിൽ ) തെളിവെടുപ്പിനായി പോലും പോലീസ് എന്നെ കൊണ്ട് പോയില്ല…
3. ഞാൻ ഡ്രഗ്സ് യൂസ് ചെയ്യുന്ന ഒരാളായി പോലും പോലീസ് ചിത്രീകരികരിച്ചു
മുടി നീട്ടിയാൽ കഞ്ചാവുവലിക്കാരൻ എന്ന് പറഞ്ഞ പോലീസുകാരാ… RCC അഥവാ റീജിണൽ ക്യാൻസർ സെന്ററിൽ കഴിയുന്ന രോഗികൾക്കാണ് മുടി എന്നുള്ളത് നിങ്ങൾ അറിഞ്ഞിരുന്നില്ല ചോദിച്ചതുമില്ല….. സന്തോഷം നിങ്ങൾ എന്നെ സമൂഹത്തിൽ അങ്ങനെ ആക്കിയതിൽ…
3. ഈ പ്രശ്നത്തിൽ ഇടതു കൈക്കു പരിക്ക് പറ്റിയതൊന്നും ആരും അറിഞ്ഞതുമില്ല…
4. കൂടെ നിന്നും എന്റെ പതനം ആസ്വദിച്ചവർ… ക്രിമിനൽ ആക്കി മാറ്റിയ സുഹൃത്തുക്കൾ…..

പക്ഷെ തിരിച്ചു വരും ഇതിലും ശക്തിയോടെ…… എന്റെ നിരപരാധിത്തം തെളിയിക്കാൻ… കൂടെ കൈപിടിക്കാൻ എന്റെ പ്രിയപ്പെട്ടവരും ഉണ്ട്…. സഹപാഠികളും

എന്തായാലും വളരെ നന്ദി എല്ലാവരോടും ഒരു സാധാരണക്കാരന്റെ ജീവിതം ഇങ്ങനെ ആക്കി തന്നതിൽ കൃതജ്ഞത….. (മാധ്യമ സുഹൃത്തുക്കൾ, കസബ പോലീസ്…. )

shortlink

Related Articles

Post Your Comments


Back to top button