കോഴിക്കോട്: കോളജ് ഹോസ്റ്റലിലെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 30 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. കോഴിക്കോട് പൊക്കുന്ന് ഗുരുവായൂരപ്പൻ കോളജിലെ രണ്ടാംവർഷ, അവസാനവർഷ ബിരുദ വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് 30 വിദ്യാര്‍ഥിനികള്‍ ആശുപത്രിയിലായത്.
ചൊവ്വാഴ്ച അർധരാത്രി മുതലാണ് വിദ്യാര്‍ഥിനികള്‍ക്ക് ഛർദിയും തലകറക്കവും അനുഭവപ്പെട്ടു തുടങ്ങിയത്. ഇതോടെ തങ്ങളെ ആശുപത്രിയിലെത്തിക്കണമെന്ന് വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ അത് അവഗണിക്കുകയായിരുന്നെന്നും ആക്ഷേപമുയരുന്നുണ്ട്.
അവസാനവർഷ വിദ്യാർഥികൾക്ക് സർവകലാശാല സെമസ്റ്റർ പരീക്ഷയുണ്ടായിരുന്നതിനാൽ ഭക്ഷ്യവിഷബാധയേറ്റ കുട്ടികൾ ബുധനാഴ്ച അവശതയോടെയാണ് പരീക്ഷയെഴുതിയത്.
Also Read : തോന്നയ്ക്കല്‍ എല്‍പി സ്കൂളിലെ 91 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ
അതേസമയം ഛർദിയും തലകറക്കവും കൂടിയ രണ്ടാംവർഷ വിദ്യാർഥിനികളിൽ ചിലർ ബുധനാഴ്ചത്തെ ഇന്റേണൽ പരീക്ഷ എഴുതിയില്ലെന്നും വിദ്യാർഥികൾ അറിയിച്ചു.
Post Your Comments