Latest NewsCinemaBollywoodNewsMovie SongsEntertainment

രാജമൗലി ഒളിവില്‍ കാരണം ഇതാണ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വിജയമാണ് ബാഹുബലി സ്വന്തമാക്കിയത്. രാജമൗലിയെന്ന സംവിധായകന്റെ മികവ് ബാഹുബലിയില്‍ പ്രകടമായിരുന്നു. ഇത് ബോളിവുഡില്‍ നിന്നും റിക്കോര്‍ഡ് തുകയാണ് നേടിയത്. ശരിക്കും ബോളിവുഡിനെ ഞെട്ടിച്ച വിജയം.

ഈ വിജയം സിനിമാ മേഖലയില്‍ രാജമൗലിയുടെയും പ്രഭാസിന്റെയും റാണയുടെയും സ്വീകാര്യത വര്‍ധിക്കാനുള്ള കാരണമായി. ഇതോടെ നിര്‍മാതാക്കളുടെ ബഹളമാണ് രാജമൗലിക്കു പുറകില്‍. താരങ്ങള്‍ക്കും സൂപ്പര്‍ ഹിറ്റ് സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം തീവ്രമായിരിക്കുന്നു. ഇപ്പോള്‍ താരങ്ങളും നിര്‍മാതാക്കളും രാജമൗലിയെ ഫോണില്‍ വിളിക്കുകയാണ്.

ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ രാജമൗലി ഫോണ്‍ നമ്പര്‍ മാറ്റി. ഇതു കാരണം രാജമൗലി ഒളിവിലാണെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജമൗലിയുടെ അടുത്ത സിനിമയ്ക്കു വേണ്ടി താരങ്ങളും നിര്‍മാതക്കളും മാത്രമല്ല സിനിമാ പ്രേമികളും കൂടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button