കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പുകളിലാണ് പൊലീസ്. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ കുറ്റപത്രം സമര്‍പ്പിക്കും. അന്വേഷണസംഘത്തില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി. രണ്ട് കുറ്റപത്രങ്ങളില്‍ ഒരുമിച്ച് വിചാരണ നടത്തലാണ് പൊലീസിന്റെ ലക്ഷ്യം. സാഹചര്യത്തെളിവുകള്‍ ഇപ്പോഴും ലഭിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.
പര്യാപ്തമായ തെളിവുകള്‍ ലഭിച്ചു. മൊബൈലിനായി തെരച്ചില്‍ തുടരുകയാണ്. കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിച്ച് ജാമ്യം തടയുകയാണ് പൊലീസിന്റെ ലക്ഷ്യം. ബലാത്സംഗം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ എന്നിവയാണ് വകുപ്പുകള്‍. അതേസമയം കേസില്‍ രണ്ട് അറസ്റ്റിനുകൂടി സാധ്യതയുണ്ടെന്നാണ് വിവരം. കേസ് അവസാനഘട്ടത്തിലാണെന്നാണ് സൂചന.പ്രതിയായ നടന് ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റത്തിനുള്ള തെളിവു ശേഖരണവും ഏതാണ്ടു പൂര്‍ത്തിയാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments