
പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ജനപ്രീതിയില്‍ ഗണ്യമായ ഇടിവ് നേരിടുന്നതായി സര്‍വെ ഫലം. മൂന്നു മാസത്തെ സര്‍വെ ഫലമാണിത്. പാര്‍ലമെന്റ്് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വന്‍ വിജയത്തിലേക്ക് നയിച്ച മക്രോണിന്റെ ഭരണത്തില്‍ നിലവില്‍ 36 ശതമാനം ഫ്രഞ്ചുകാര്‍ മാത്രമാണ് തൃപ്തി രേഖപ്പെടുത്തുന്നത്.
ജൂലൈ 26, 27 തീയതികളില്‍ ഹഫിംഗ്ടണ്‍ പോസ്റ്റിനും സി ന്യൂസ് ടിവി ചാനലിനും വേണ്ടി യുഗവ പോള്‍ നടത്തിയ സര്‍വേഫലമാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്. 1003 പേര് പങ്കെടുത്ത അഭിപ്രായ വോട്ടെടുപ്പില്‍ 49% ആളുകള്‍ക്കും മക്രോയെക്കുറിച്ചു നിഷേധാത്മക അഭിപ്രായമാണുള്ളത്.
Post Your Comments